വിജയ്ക്ക് 603 കോടി രൂപയുടെ ആസ്തി, ഭാര്യക്ക് 16.76 കോടിയുടെ സ്വത്ത്

ബാങ്ക് നിക്ഷേപവും സ്വർണവുമടക്കം 404.58 കോടിയുടെ ജംഗമ വസ്തുക്കളും നടനു സ്വന്തം.
Vijay has assets worth Rs 603 crore, his wife has assets worth Rs 16.76 crore
വിജയ്
Updated on

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് 603 കോടി രൂപയുടെ ആസ്തി. ഭാര്യ സംഗീതയ്ക്ക് 16.76 കോടിയുടെ സ്വത്തുണ്ട്. ചെന്നൈയിലെ പെരമ്പൂരിൽ നാമനിർദേശ പത്രികയ്ക്കൊപ്പം വിജയ് സമർപ്പിച്ച രേഖകളിലാണ് ആസ്തി വിവരത്തിന്‍റെ വിശദാംശങ്ങൾ. സംഗീതയും വിജയ്‌യും വിവാഹമോചന ഹർജി നൽകിയിരിക്കെയാണ് ഇരുവരുടെയും സ്വത്ത് വിവരം പുറത്തുവരുന്നത്.

വിജയ്‌യ്ക്ക് കൊടൈക്കനാലിലെ കൃഷിഭൂമിയും ചെന്നൈയിൽ വിവിധയിടങ്ങളിലായുള്ള വാണിജ്യ, പാർപ്പിട കെട്ടിടങ്ങളുായി 198.62 കോടിയുടെ സ്ഥാവര ആസ്തികളുണ്ട്. ബാങ്ക് നിക്ഷേപവും സ്വർണവുമടക്കം 404.58 കോടിയുടെ ജംഗമ വസ്തുക്കളും നടനു സ്വന്തം.

2015-16ലെ ആദായനികുതി സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതടക്കം വ്യവഹാരങ്ങളിൽ 1.5 കോടിയുടെ ബാധ്യതയുണ്ട്. ഭാര്യ സംഗീതയ്ക്ക് 15.51 കോടിയുടെ വീടും ഭൂമിയുമുൾപ്പെടെയാണ് 15.76 കോടിയുടെ സ്വത്ത്.

വിജയ്‌യുടെ കൈവശം രണ്ടു ലക്ഷം രൂപ പണമായും 213 കോടി വിവിധ അക്കൗണ്ടുകളിൽ നിക്ഷേപമായും ഉണ്ട്. ബിഎംഡബ്ല്യു 530, ടൊയോട്ട ലക്സസ്, ടൊയോട്ട വെൽഫയർ, ബിഎംഡബ്ല്യു ഐ7 തുടങ്ങി ആഡംബര വാഹനങ്ങളുടെ നിരതന്നെ സൂപ്പർ താരത്തിനു സ്വന്തം.

പാർട്ടി രൂപീകരിച്ച വിജയ്‌യുടെ കന്നിയങ്കമാണിത്. പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലുമാണ് മത്സരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com