മഷി പുരട്ടിയിട്ട് വോട്ട് ചെയ്യാൻ മറന്നു; പെട്ടത് പോളിങ് ഉദ്യോഗസ്ഥർ

ആലുവ നിയോജകമണ്ഡലത്തിലെ തോട്ടക്കാട്ടുകരയിൽ, ബൂത്ത് നമ്പർ 120 ലെ ഒരു വോട്ടറാണ് കൈയിൽ മഷി പുരട്ടിയ ശേഷം വോട്ട് ചെയ്യാതെ സ്ഥലം വിട്ടത്
Voter left without polling after applying ink

പ്രതീകാത്മക ചിത്രം

Updated on

ആലുവ: ആലുവയിൽ വോട്ട് ചെയ്യാതെ വോട്ടർ ഇറങ്ങി പോയതിനാൽ പുലിവാല് പിടിച്ചത് പോളിങ്‌ ഉദ്യോഗസ്ഥർ. ആലുവ നിയോജകമണ്ഡലത്തിലെ തോട്ടക്കാട്ടുകരയിൽ, ബൂത്ത് നമ്പർ 120 ലെ ഒരു വോട്ടറാണ് കൈയിൽ മഷി പുരട്ടിയ ശേഷം വോട്ട് ചെയ്യാതെ സ്ഥലം വിട്ടത്.

രാവിലെ തിരക്കുള്ള സമയമായതിനാൽ ഉദ്യോഗസ്ഥർ ആ സമയത്ത് ഇതു ശ്രദ്ധിച്ചില്ല. പിന്നീട്‌ വോട്ടിങ് മെഷീനിലെ വോട്ടർമാരുടെ എണ്ണവും രജിസ്റ്ററിലെ എണ്ണവും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെട്ടപ്പഴാണ് പിഴവ് മനസിലായത്.

ആരാണ് വോട്ട് ചെയ്യാതെ പോയത് എന്നറിയാത്തതിനാൽ പോളിങ്‌ ഉദ്യോഗസ്ഥർ വിവരം ഇലക്ഷന് കമ്മീഷനെ അറിയിച്ചു മറുപടിക്കായി കാത്തിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com