വൈഷ്ണയ്ക്ക് മത്സരിക്കാം; പേര് വെട്ടിയത് റദ്ദാക്കി തെരഞ്ഞെടുപ്പു കമ്മിഷൻ

വൈഷ്ണയുടെ പേര് ഒഴിവാക്കിയതിന്‍റെ കാരണം ബോധിപ്പിക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് സാധിച്ചില്ല.
vyshna suresh will be candidate muttada

വൈഷ്ണ സുരേഷ്

Updated on

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ വൈഷ‌്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയ നടപടി റദ്ദാക്കാൻ ഉത്തരവിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൈഷ്ണയ്ക്ക് മത്സരിക്കാം. വോട്ട് ഒഴിവാക്കിയത് നിയമപരമല്ലെന്നും സ്വന്തം ഭാഗം പറയുന്നതിനുള്ള അവസരം നിഷേധിച്ചുവെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോടതി നിർദേശപ്രകാരം തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ഹിയറിങ്ങിൽ വൈഷ്ണ സുരേഷ് പരാതിക്കാരനായ ധനേഷ് കുമാറും കോർപറേഷൻ സെക്രട്ടറിയും ഹാജരായിരുന്നു.

വൈഷ്ണയുടെ പേര് ഒഴിവാക്കിയതിന്‍റെ കാരണം ബോധിപ്പിക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് സാധിച്ചില്ല. വോട്ടർ പട്ടികയിൽ വൈഷ്ണ സുരേഷിന്‍റെ പേരിനൊപ്പം തെറ്റായ വീട്ടു നമ്പറാണ് ഉണ്ടായിരുന്നതെന്നും വ്യാജ ടി സി നമ്പർ ഉപയോഗിച്ചാണ് പാസ്പോർട്ടും ലൈസൻസും സമ്പാദിച്ചതെന്നുമാണ് പരാതിക്കാരനായ ധനേഷ് കുമാർ ആരോപിച്ചിരുന്നത്.

ബുധനാഴ്ച 12 മണിയോടെ തീരുമാനം അറിയിക്കാമെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com