14 കാരിയെ പീഡിപ്പിച്ച 74 കാരന് 12 വർഷം കഠിനതടവും 40,000 രൂപ പിഴയും

പിഴത്തുക ഈ കേസിലെ അതിജീവിതയ്ക്ക് നൽകുവാനും കോടതി വിധിയിൽ പ്രസ്താവിച്ചു.
12 year rigorous imprisonment for 74 year old man over sexually assaulting minor

എം.കെ. സോമൻ

Updated on

കോട്ടയം: പതിനാലുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത വയോധികന് 12 വർഷം കഠിനതടവും 40,000 രൂപ പിഴയും. കോട്ടയം നാട്ടകം മൂലവട്ടം മാടമ്പ്കാട്ടു ഭാഗത്ത് ചോതിനിവാസിൽ എം.കെ. സോമൻ (74)എന്നയാളെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി പി.എസ്. സൈമ ശിക്ഷിച്ചത്. പ്രതിക്ക് 12 വർഷം തടവ് ശിക്ഷയും 40,000 രൂപ പിഴയും ചുമത്തി.

പിഴ ഒടുക്കാൻ പ്രതി തയ്യാറായില്ലെങ്കിൽ 9 മാസം കൂടുതൽ തടവ് അധികമായി അനുഭവിക്കണം പിഴത്തുക ഈ കേസിലെ അതിജീവിതയ്ക്ക് നൽകുവാനും കോടതി വിധിയിൽ പ്രസ്താവിച്ചു.

ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടെ വിധി. എസ്.ഐ ഇ.എം. സജീറിന്‍റെ മുഖ്യചുമതലയിൽ ആയിരുന്നു അന്വേഷണം. 16 സാക്ഷികളും 25 പ്രമാണങ്ങളും കോടതിയിൽ സാക്ഷിയാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി. അഡ്വ. തുഷാരാ പുരുഷൻ അസിസ്റ്റ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com