തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 15 കിലോ കഞ്ചാവ് കണ്ടെത്തി

ബോംബ് സ്ക്വാഡും പൊലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 15 കിലോ കഞ്ചാവ് കണ്ടെത്തി
Updated on: 

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ നിന്നും കണ്ടെത്തിയ ബാഗിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്.

പൊലീസ് ഡോഗ് സ്റ്റെഫി എന്ന നായയാണ് ബാഗ് കണ്ടെത്തിയത്. തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതി ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെട്ടതാവാമെന്നാണ് നിഗമനം.

logo
Metro Vaartha
www.metrovaartha.com