മദ്യപിച്ചെത്തി ഭാര്യയെ മർദിച്ചു; അച്ഛനെ വെട്ടിക്കൊന്ന് 15 കാരൻ

സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്
Representative image of a crime scene
Representative image of a crime scene
Updated on

മധുര: മദ്യപിച്ചെത്തി അമ്മയെ മർദിച്ച അച്ഛനെ കൊലപ്പെടുത്തി പതിനഞ്ചുകാരൻ. തമിഴ്നാട്ടിലെ തൂത്തുകൂടിയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ഇയാൾ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുമായിരുന്നു. ഞായറാഴ്ച രാത്രിയും ഇയാൾ മദ്യപിച്ചെത്തി ഭാര്യ‍യുമായി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് മൂത്ത മകൻ അരിവാൾകൊണ്ട് അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തത്ക്ഷണം തന്നെ അച്ഛൻ കൊല്ലപ്പെട്ടു. സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പതിനഞ്ചുകാരനെ കസ്റ്റഡിയിലെടുത്തു.

logo
Metro Vaartha
www.metrovaartha.com