ഇൻസ്റ്റഗ്രാമിലുടെ പരിചയപ്പെട്ട 16 കാരിയെ ബിയർ നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

2 ദിവസമായി പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുടെ പുറത്ത് നടത്തിയ അന്വേഷണത്തിലാണ് ഷമിൽ അറസ്റ്റിലാവുന്നത്
ഇൻസ്റ്റഗ്രാമിലുടെ പരിചയപ്പെട്ട 16 കാരിയെ ബിയർ നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
Updated on

തളിപ്പറമ്പ്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ നിർബന്ധിച്ച് ബിയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വളപട്ടണം സ്വദേശി എ.എം. ഷമിലി (38) നെയാണ് തണിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം വഴി ഉണ്ടായ സൗഹൃദം മുതലെടുത്ത് ഷമിൽ പെൺക്കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കും മറ്റുമൊക്കെ സന്ദർശിച്ച ശേഷം ഷമിൽ പെൺകുട്ടിയുമായി ബാറിൽ കയറുകയും നിർബന്ധിച്ച് ബിയർ കഴിപ്പിക്കുകയുമായിരുന്നു. അവശ നിലയിലായ പെൺകുട്ടിയെ ഇയാൾ മറ്റൊരു കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.2 ദിവസമായി പെൺകുട്ടിയെ കണാനില്ലെന്ന പരാതിയുടെ പുറത്ത് നടത്തിയ അന്വേഷണത്തിലാണ് ഷമിൽ അറസ്റ്റിലാവുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com