

ഡൽഹി മെട്രൊയുടെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ്
ന്യൂഡൽഹി: ആത്മഹത്യ കുറിപ്പ് എഴുതിവച്ച് വീടുവിട്ട 17കാരനെ സുരക്ഷിതമായി തിരികെ വീട്ടുകാരെ ഏൽപ്പിച്ച് സിഐഎസ്എഫ്. ഡൽഹിയിലെ പഞ്ചാബി ബാഗ് വെസ്റ്റ് മെട്രൊ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി 10നാണ് സംഭവം.
ആത്മഹത്യ കുറിപ്പ് എഴുതിവച്ച് 17കാരൻ വീടുവിട്ട വിവരം ഡൽഹി പൊലീസ് സൈബർ സെൽ സിഐഎസ്എഫ് കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. തുടർന്ന് സിഐഎസ്എഫ് അധികൃതർ നടത്തിയ തെരച്ചിലിൽ സ്റ്റേഷന്‍റെ ഒന്നാം നമ്പർ ഗേറ്റിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർക്ക് കൈമാറി. കുട്ടി ആത്മഹത്യ കുറിപ്പ് എഴുതാനുള്ള കാരണം വ്യക്തമായിട്ടില്ല.
ഡൽഹി മെട്രൊയുടെ സുരക്ഷാചുമതലയുള്ള അർധസൈനിക വിഭാഗമാണ് സിഐഎസ്എഫ്. ദേശീയ തലസ്ഥാന മേഖലയിലെ ഡൽഹി മെട്രൊയുടെ 250ഓളം സ്റ്റേഷനുകളിൽ സിഐഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്.