

ടെലഗ്രാമിൽ 4,000 രൂപയ്ക്ക് നീറ്റ് പുനപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ: 19കാരൻ അറസ്റ്റിൽ
representative image
ജയ്പുർ: നീറ്റ് യുജി പുനപരീക്ഷയുടെ വ്യാജ ചോദ‍്യപേപ്പർ ടെലഗ്രാമിൽ. രാജസ്ഥാനിലെ ഭിൽവാരയിൽ നടന്ന പരീക്ഷയുടെ ചോദ‍്യപേപ്പറാണ് 4,000 രൂപയ്ക്ക് ടെലഗ്രാമിൽ വിൽപ്പനയ്ക്ക് വച്ചിരുന്നത്.
സംഭവത്തിൽ രാജസ്ഥാനിലെ പട്ടേൽ നഗർ സ്വദേശിയായ ആകാശ് ചൗധരിയെ പൊലീസ് പിടികൂടി. രഹസ‍്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 19കാരനായ ആകാശ് ചൗധരി പിടിയിലാകുന്നത്.
പേപ്പർ മാഫിയ എന്ന ടെലഗ്രാം ഗ്രൂപ്പ് മുഖേനയായിരുന്നു വിൽപ്പന. 52 പേർ ഉൾപ്പെടുന്നതാണ് ഗ്രൂപ്പെന്നും പണം സ്വീകരിച്ചിരുന്നത് ക‍്യൂആർ കോഡ് ഉപയോഗിച്ചാണെന്നും പൊലീസ് കണ്ടെത്തി. പ്രതിയുടെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള കാര‍്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും പൊലീസ് വ‍്യക്തമാക്കി.