കുടുംബ തർക്കത്തിനിടെ സഹോദരിയെ വെടിവച്ച് കൊലപ്പെടുത്തി; 19കാരൻ അറസ്റ്റിൽ

വടക്കുകിഴക്കൻ ഡൽഹിയിലെ ഗൗതംപുരിയിലാണ് സംഭവം
19-year-old arrested for shooting his sister to death

സഹോദരിയെ വെടിവച്ച് കൊന്ന 19കാരൻ അറസ്റ്റിൽ

Updated on

ന്യൂഡൽഹി: കുടുംബ തർക്കത്തെ തുടർന്ന് സ്വന്തം സഹോദരിയെ വെടിവച്ച് കൊലപ്പെടുത്തിയ 19കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അനസ് (19) ആണ് അറസ്റ്റിലായത്.

ഇയാളുടെ മൂത്ത സഹോദരിയായ വസീമ (32)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് വടക്കുകിഴക്കൻ ഡൽഹിയിലെ ഗൗതംപുരിയിലാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റ നിലയിൽ വസീമയെ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സംഭവസ്ഥലത്ത് ക്രൈം ബ്രാഞ്ചും ഫോറൻസിക് സംഘവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഇതിനിടെ ചൗഹാൻ ബംഗാർ മേഖലയിൽ പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടെത്തിയ അനസിനെ പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ഒരു നാടൻ തോക്കും ആറ് വെടിയുണ്ടകളും കണ്ടെത്തി. തുടർന്നുള്ള ചോദ്യംചെയ്യലിൽ സഹോദരിയെ വെടിവച്ച് കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com