മകളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് 19കാരനെ കുത്തിക്കൊന്നു, പിതാവ് സ്റ്റേഷനിലെത്തി കീഴടങ്ങി

വാക്കുതർക്കത്തിനിടെ പെൺകുട്ടിയുടെ പിതാവ് കത്തിയെടുത്ത് അരുണിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു.
19-year old boy killed
കൊല്ലപ്പെട്ട അരുൺ കുമാർ
Updated on

കൊല്ലം: മകളെ ശല്യം ചെയ്തുവെന്ന് ആരോപിച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ 19കാരനെ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്‍റെ മകൻ അരുൺ കുമാറാണ് കൊല്ലപ്പെട്ടത്. അരുണിനെ കൊലപ്പെടുത്തയതിനു പിന്നാലെ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

അരുണും മകളും തമ്മിലുള്ള ബന്ധം പ്രസാദ് വിലക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി പെൺകുട്ടിയെ കഴിഞ്ഞ ദിവസം പ്രസാദ് ബന്ധുവിന്‍റെ വീട്ടിലെത്തിച്ചിരുന്നു. എന്നാൽ അരുൺ ബന്ധുവിന്‍റെ വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ പിതാവും അരുണിന്‍റെ പിതാവും തമ്മിൽ ഫോണിലൂടെ വാക്കേറ്റമുണ്ടായി.

ഇതു ചോദ്യം ചെയ്യാനായാണ് അരുൺ ഇരട്ടക്കടയിലെത്തിയത്. വാക്കുതർക്കത്തിനിടെ പെൺകുട്ടിയുടെ പിതാവ് കത്തിയെടുത്ത് അരുണിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായി അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലം സ്വകാര്യ മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Trending

No stories found.

Latest News

No stories found.