പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

രാജസ്ഥാനിലെ ഹനുമാൻഗഡ് സ്വദേശിയായ കൃഷ്ണ റായ് എന്ന ഷാൻ ആണ് അറസ്റ്റിലായത്
20-year-old arrested for social media contacts and sharing sensitive information with Pakistani underworld boss Shahzad Bhatti

ഷഹസാദ് ഭട്ടി

Updated on

ജയ്പുർ: പാക്കിസ്ഥാൻ അധോലോക നായകൻ ഷഹസാദ് ഭട്ടിയുമായി സമൂഹമാധ‍്യമങ്ങളിലൂടെ ബന്ധം പുലർത്തിയതിനും തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവച്ചതിനും 20 കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ഹനുമാൻഗഡ് സ്വദേശിയായ കൃഷ്ണ റായ് എന്ന ഷാൻ ആണ് അറസ്റ്റിലായത്.

ഹനുമാൻഗഡ് ടൗൺ, റൈസിംഗ് നഗർ പൊലീസ് സ്റ്റേഷൻ എന്നിവയുടെ വിഡിയോകളും ലൊക്കേഷനും ഷഹസാദ് ഭട്ടിക്ക് ഇയാൾ ചോർത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിക്കെതിരേ നേരത്തെ തന്നെ സംശയമുണ്ടായിരുന്നതിനാൽ ജൂൺ 24ന് ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ബിഹാറിലെ ദർഭംഗ സ്വദേശിയാണ് കൃഷ് റായ് എങ്കിലും വർഷങ്ങളായി കുടുംബത്തോടൊപ്പം ഹനുമാൻഗഡിലാണ് ഇയാൾ താമസിക്കുന്നത്. വേറെയാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്നും എസ്പി പറഞ്ഞു.

പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഷഹസാദ് ഭട്ടി ഇന്ത‍്യയിൽ നെറ്റ്‌വർക്കുകൾ ആരംഭിക്കാൻ സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണം നിലനിൽക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com