ആൺസുഹൃത്തിനെ കെട്ടിയിട്ട് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 7 പേർ അറസ്റ്റിൽ

10 പേർ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്
20-year old girl gang-raped in beach odisha

ആൺസുഹൃത്തിനെ കെട്ടിയിട്ട് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 7 പേർ അറസ്റ്റിൽ

Updated on

ഭുവനേശ്വർ: ബീച്ചിലെത്തിയ കോളെജ് വി‌ദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 7 പേർ അറസ്റ്റിൽ. ഒഡീശയിലെ ഗോപാൽപുർ ബീച്ചിലെത്തിയ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ ആക്രമിച്ച് കെട്ടിയിട്ട ശേഷമാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്.

10 പേർ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. മൂന്നു പേർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. ഞായറാഴ്ച വൈകിട്ടാണ് ബിരുദ വിദ്യാർഖഥിയായ പെൺകുട്ടി പുരിക്കടുത്തുള്ള ബീച്ചിലെത്തിയത്. ഒപ്പം മറ്റു മൂന്നു സ്ത്രീകളുമുണ്ടായിരുന്നു.

മദ്യപിച്ചെത്തിയ പ്രതികൾ പെൺകുട്ടിയെ അസഭ്യം പറഞ്ഞുവെന്നും വായ മൂടിക്കെട്ടി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com