പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം കഠിന തടവ്

ഇടുക്കി സ്വദേശി സുരേഷിനാണ് (55) ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്
20 year on jail Sexually assaulted minor boy

സുരേഷ്

Updated on

കൊച്ചി: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ഇടുക്കി സ്വദേശി സുരേഷിനാണ് (55) ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.

പിഴ ഒടുക്കാത്ത പക്ഷം 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2023ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് എം.എം. മഞ്ജുദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.

logo
Metro Vaartha
www.metrovaartha.com