അശ്ലീല വീഡിയോ കാണിച്ച് വിദ്യാർഥിയെ പീഡിപ്പിച്ചു; 52കാരന് 20 വർഷം കഠിനതടവ്

വീടിനടുത്തുള്ള പുഴയ്ക്കരികിലേക്ക് കുട്ടിയുമായി പോയ പ്രതി മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ചതിനു ശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
20 year rigorous imprisonment for sexually assaulting minor boy

അശ്ലീല വീഡിയോ കാണിച്ച് വിദ്യാർഥിയെ പീഡിപ്പിച്ചു; 52കാരന് 20 വർഷം കഠിനതടവ്

Updated on

കോഴിക്കോട്: അശ്ലീല വീഡിയോ കാണിച്ച് വിദ്യാർഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 52കാരന് 20 വർഷം കഠിന തടവും 32,000 രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി. കോഴിക്കോട് പുതുപ്പാടി എലോക്കര സ്വദേശി കുന്നുമ്മൽ വീട്ടിൽ മുസ്തഫയെയാണ് ശിക്ഷിച്ചിരിക്കുന്നത്.

2022ൽ ആണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുള്ള പുഴയ്ക്കരികിലേക്ക് കുട്ടിയുമായി പോയ പ്രതി മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ചതിനു ശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് ഈ വിവരം പറഞ്ഞു. പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പ്രതി സമാന രീതിയിലുള്ള കേസിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com