ഒറ്റപ്പാലത്ത് വൻ ചന്ദനവേട്ട; ആക്രിക്കടയില്‍ നിന്നും 2,000 കിലോ ചന്ദനവുമായി ഒരാൾ അറസ്റ്റിൽ

രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പും പൊലീസും ചേർന്ന് ആക്രിക്കടയിൽ നടത്തിയ പരിശോധനയിൽ 50 പെട്ടികളിലും ചാക്കുകളിലായി ചന്ദനം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
Police- പ്രതീകാത്മക ചിത്രം
Police- പ്രതീകാത്മക ചിത്രം
Updated on

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വൻ ചന്ദനവേട്ട. വാണിയംകുളത്ത് ആക്രിക്കടയിൽ ഒളിപ്പിച്ച നിലയിൽ 2,000 കിലോ ചന്ദന ശേഖരമാണ് പിടികൂടിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.

രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പും പൊലീസും ചേർന്ന് ആക്രിക്കടയിൽ നടത്തിയ പരിശോധനയിൽ 50 പെട്ടികളിലും ചാക്കുകളിലായി ചന്ദനം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com