പശ്ചിമ ബംഗാളിൽ 25കാരനെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

ലിവ് ഇൻ പങ്കാളിയായ സഞ്ചാലിക ഭാസു, അവരുടെ അമ്മ മൗമിത ബാസു എന്നിവരാണ് അറസ്റ്റിലായത്
25-year-old stabbed to death in West Bengal; live-in partner and her mother arrested

പശ്ചിമ ബംഗാളിൽ 25കാരനെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

Freepik.com
Updated on: 

കോൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ 25 കാരനെ ഫ്ലാറ്റിനുള്ളിൽ വച്ച് കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. സാർഥക് സർക്കാർ എന്നയാളാണ് കൊല്ലപ്പെട്ടത്.

ഇയാളുടെ ലിവ് ഇൻ പങ്കാളിയായ സഞ്ചാലിക ഭാസു, അവരുടെ അമ്മ മൗമിത ഭാസു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സാർഥക് തന്‍റെ പങ്കാളിയുമായി തർക്കത്തിലേർപ്പെടുന്നത് കേട്ടതായും പിന്നീട് കിടക്കയിൽ പലയിടത്തും മുറിവുകളേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ഇരുനില കെട്ടിടത്തിലെ മറ്റുതാമസക്കാരുടെ മൊഴി.

സാർഥക്കിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രി 25കാരനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും കിട്ടിയില്ലെന്നാണ് അദ്ദേഹത്തിന്‍റെ പിതാവും സഹോദരിയും പൊലീസിനോട് പറഞ്ഞത്.

സഞ്ചാലികയാണ് പിന്നീട് സാർഥക്കിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന കാര‍്യം സഹോദരിയെ വിളിച്ച് അറിയിച്ചത്. സാർഥക്കിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഇരയുടെ തോളിലും ശരീരത്തിന്‍റെ മുകൾഭാഗത്തും കുത്തേറ്റ മുറിവുകളുണ്ടായിരുന്നുവെന്നാണ് ഡോക്റ്റർമാർ പറയുന്നത്. സഞ്ചാലികയുടെ കഴുത്തിലും ചില പോറലുകളുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.