മുംബൈയിൽ 27 ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയി; അന്വേഷണം തുടങ്ങി

ഡെലിവറി ഏജന്‍റായ നന്ദകുമാർ രാംരാജ് സോണിയാണ് പരാതി നൽകിയിരിക്കുന്നത്.
27 LPG cylinders stolen from delivery tempo in Mumbai

മുംബൈയിൽ 27 ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയി; അന്വേഷണം തുടങ്ങി

file photo

Updated on

മുംബൈ: പാചകവാതക ക്ഷാമത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ മുംബൈയിൽ നിന്ന് 27 ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിക്കപ്പെട്ടതായി പരാതി. ഡെലിവറി വാനിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളാണ് മോഷ്ടിക്കപ്പെട്ടത്. കാന്തിവലിയിലെ ചാർക്കോപ്പിലാണ് സംഭവം. ഡെലിവറി ഏജന്‍റായ നന്ദകുമാർ രാംരാജ് സോണിയാണ് പരാതി നൽകിയിരിക്കുന്നത്.

മാർച്ച് 25ന് വൈകിട്ട് 5 നിറച്ച കുറ്റികളും 22 കാലിക്കുറ്റികളും ഉൾപ്പെടെ 27 കുറ്റികൾ വാനിൽ കയറ്റിയതിനു ശേഷം കാക കേണി ചൗക്കിന് സമീപം പാർക്ക് ചെയിതിരുന്നു. പിറ്റേദിവസം എത്തിയപ്പോഴാണ് വാനിന്‍റെ ഗ്ലാസ് ഡോർ തകർത്ത് സിലിണ്ടറുകൾ മോഷ്ടിച്ചതായി കണ്ടെത്തിയത്.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താൽ ഒന്നിലധികം ടീമുകളെ രൂപീകരിച്ചതായി പൊലീസ് പറയുന്നു. പ്രദേശത്തെ സിസിടിവി ഫൂട്ടേജുകൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കും.

logo
Metro Vaartha
www.metrovaartha.com