
16കാരന് മദ്യം നൽകി മയക്കി 7 ദിവസത്തോളം പീഡിപ്പിച്ചു; 30കാരിക്ക് 20 വർഷം തടവ് വിധിച്ച് പോക്സോ കോടതി
ബണ്ടി: 16 വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്യം നൽകി മയക്കിയതിനു ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ 30 കാരിക്ക് 20 വർഷം തടവുശിക്ഷ വിധിച്ച് പോക്സോ കോടതി. രാജസ്ഥാനിലാണ് സംഭവം. ലലിബായ് മോഗിയ എന്ന സ്ത്രീയ്ക്കാണ് കോടതി തടവും 45,000 രൂപ പിഴയും വിധിച്ചിരിക്കുന്നത്.
ആൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ 2023ലാണ് കേസ് ഫയൽ ചെയ്തത്. മകനെ പ്രലോഭിപ്പിച്ച് ജയ്പുരിലേക്ക് കൊണ്ടു പോയി 7 ദിവസം തുടർച്ചയായി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി.
തട്ടിക്കൊണ്ടു പോകൽ, ലൈംഗിക ചൂഷണം എന്നീ കുറ്റങ്ങളാണ് ഇവർക്കു മേൽ ചുമത്തിയിരിക്കുന്നത്.