38 പേരെ കൊന്ന് തിന്നു; ഉഗാണ്ടയിൽ സീരിയൽ കില്ലർ പിടിയിൽ

പാസ്റ്റർ സ്റ്റീവൻ മുഗാമ്പെയുടെ വീടിന്‍റെ ചുമർ ഡ്രില്ല് കൊണ്ട് തുരന്നാണ് പ്രതി അകത്തു കയറിയത്.
Serial killer arrested in Uganda; 38 people killed and eaten

മുജൂരിസി മോസസ്

Updated on: 

കമ്പാല: 15 വർഷത്തിനിടെ 38 പേരെ കൊന്നു തിന്ന സീരിയൽ കില്ലറെ പിടികൂടി ഉഗാണ്ട സൈന്യം. മുജൂരിസി മോസസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ 2010 മുതൽ 2025 വരെയുള്ള കാലയളവിൽ മസാക, ഇബാണ്ട , കാസോ എന്നിവിടങ്ങളിലായാണ് കൊലപാതകം നടത്തിയതെന്ന് ഉഗാണ്ട പ്രതിരോധ മേധാവി ജനറൽ മുഹൂസി കൈനേരുഗാബ പറയുന്നു. രാജ്യത്തെ ഏറ്റവും അപകടകാരിയായ സീരിയൽ കില്ലർമാരിൽ ഒരാളും മനുഷ്യമാംസം ഭക്ഷിക്കുന്നയാളുമാണ് മുജൂരിസിയെന്നും ജനറൽ വ്യക്തമാക്കി.

സാധാരണയായി മുജൂരിസ് കുടുംബങ്ങളെ അപ്പാടെ ഇല്ലാതാക്കുകയാണ് പതിവ്. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ ശേഷം വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്തും. ഇരകളിലൊരാളായ പാസ്റ്റർ സ്റ്റീവൻ മുഗാമ്പെയുടെ വീടിന്‍റെ ചുമർ ഡ്രില്ല് കൊണ്ട് തുരന്നാണ് പ്രതി അകത്തു കയറിയത്.

വിവാഹവാഗ്ദാനം ചെയ്തും ചിലരെ കെണിയിൽ പെടുത്തി കൊലപ്പെടുത്തിയിട്ടുണ്ട്. മുജൂരിസി ഇതിനു മുൻപ് പല തവണ അറസ്റ്റിലായിട്ടുണ്ടെന്നും എന്നാൽ വിചാരണയ്ക്കൊടുവിൽ ഇയാളെ വെറുതേ വിടുകയായിരുന്നു പതിവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ ഇയാളെ പൊതു വിചാരണ നടത്തുമെന്നും ശിക്ഷിക്കുമെന്നും പ്രതിരോധ മേധാവി എക്സിൽ കുറിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com