തെളിവില്ലാതാക്കാൻ കടം വാങ്ങിയത് 40 ലക്ഷം രൂപ; കന്നഡ താരം ദർശൻ കുമാറിനെതിരേ കൂടുതൽ തെളിവുകൾ

ഇലക്‌ട്രിക് ഷോക് നൽകിയും ലാത്തിയും വടിയും കൊണ്ടും അടിച്ചുമാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയത്.
പവിത്ര ഗൗഡ, ദർശൻ തൂഗുദീപ
പവിത്ര ഗൗഡ, ദർശൻ തൂഗുദീപ

ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ കന്നഡ താരം ദർശൻ തൂങ്കുദീപയ്ക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി പൊലീസ്. താരത്തിനെ കസ്റ്റഡിയിൽ നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് കോടതിയിൽ സമർപ്പിച്ചിരുന്ന അപേക്ഷയിൽ താരം കുറ്റം സമ്മതിച്ചതായി പൊലീസ് അവകാശപ്പെടുന്നുണ്ട്. കൊലക്കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പൊലീസിന്‍റെ റിമാൻഡ് അപേക്ഷയിൽ ഉണ്ട്. കൊലപാതകം നടത്തിയതിനു പിന്നാലെ തെളിവുകൾ എല്ലാം ഇല്ലാതാക്കുന്നതിനായി ദർശൻ 40 ലക്ഷം രൂപ വായ്പയെടുത്തതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇലക്‌ട്രിക് ഷോക് നൽകിയും ലാത്തിയും വടിയും കൊണ്ടും അടിച്ചുമാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയത്. അതിനു ശേഷം ഇയാളുടെ മൃതദേഹം കാനയിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം എവിടെ ഉപേക്ഷിക്കണമെന്നതിനെക്കുറിച്ച് ദർശന്‍റെ മുറിയിൽ വച്ച് ഗൂഢാലോചന നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേണുകാസ്വാമിയെ കൊലപ്പെടുത്തിയതിനു ശേഷം സംഘം സമീപത്തുള്ള പ്രമുഖ ഫാഷൻ സ്റ്റോറിൽ കയറി പുതിയ വസ്ത്രങ്ങൾ വാങ്ങി. രേണുകാസ്വാമിയുടെ ദേഹത്തു നിന്നും സ്വർണമാലയും സ്വർണ മോതിരവും ഊരി മാറ്റിയതിനു ശേഷമാണ് മൃതദഹം ഉപേക്ഷിച്ചതെന്നും പൊലീസ് പറയുന്നു.

തെളിവുകൾ നശിപ്പിക്കാനും സംഭവം കണ്ടവരെ നിശബ്ദരാക്കുന്നതിനുമായി ഒരു സുഹൃത്തിൽ നിന്നാണ് താരം 40 ലക്ഷം രൂപ കടം വാങ്ങിയത്. കൊല നടന്ന കെട്ടിടത്തിൽ കാവൽ നിന്നിരുന്ന സെക്യൂരിറ്റികൾക്ക് അടക്കം പണം വിതരണം ചെയ്തിട്ടുണ്ട്. ദർശന്‍റെ സുഹൃത്തും താരവുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്‍റെ പേരിലാണ് രേണുകാസ്വാമിയെ കൊലപ്പെടുത്തിയത്. ദർശൻ ഉൾപ്പെടെ 17 പേരയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.