രണ്ട് കോടി വിലമതിക്കുന്ന 400 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

ഒഡീഷയിൽ നിന്ന് കർണാടകയിലേക്ക് കടത്തുകയായിരുന്നു കഞ്ചാവ്
Representative image

പ്രതീകാത്മക ചിത്രം

Updated on

ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന 400 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തെലങ്കാന പൊലീസിന്‍റെ മയക്കുമരുന്ന് വിരുദ്ധ പ്രത്യേക സേനയായ ഈഗിൾ ഫോഴ്‌സ് ആണ് ചൊവ്വാഴ്ച ഇവരെ പിടികൂടിയത്.

ഒരു വാഹന ഡ്രൈവർ, വഴികാട്ടിയായി സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികൻ, കടത്തിന് നേതൃത്വം നൽകിയതായി കരുതുന്ന ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒഡീഷയിൽ നിന്ന് കർണാടകയിലേക്ക് വാഹനത്തിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയത്. കഞ്ചാവ് കടത്തിന് ഉപയോഗിച്ച രണ്ട് നാലുചക്ര വാഹനങ്ങളും ഒരു മോട്ടോർസൈക്കിളും പൊലീസ് പിടിച്ചെടുത്തു. അതേസമയം, വിതരണക്കാർ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾ ഒളിവിലാണെന്നും അവരെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘങ്ങൾ വ്യാപക തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com