പെൺവേഷം ധരിച്ച് സ്പാ ജീവനക്കാരിയെ കൊലപ്പെടുത്താൻ ശ്രമം; അഞ്ചംഗ സംഘം അറസ്റ്റിൽ

തൊടുപുഴ മുട്ടം സ്വദേശികളായ ആദർശ്, പ്രസാദ്, ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്
Five-member gang arrested for attempting to murder spa employee by dressing up as a woman

പ്രതികൾ

Updated on

തൃശൂർ: പെൺവേഷം ധരിച്ച് പെൺ സുഹൃത്തിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മുട്ടം സ്വദേശികളായ ആദർശ്, പ്രസാദ്, ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

സ്പാ ജീവനക്കാരിയായ പെൺസുഹൃത്ത് ഇവരിലൊരാളുമായി പ്രണയത്തിലായിരുന്നു. ബന്ധം വേർപ്പെടുത്തിയതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

പെൺസുഹൃത്ത് താമസിക്കുന്ന വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതി. സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്താൻ കാറിൽ കാത്തുനിൽക്കുന്നതിനിടെയാണ് അഞ്ചംഗ സംഘത്തെ പിടികൂടിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. 15 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ഭാരതീയ ന‍്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരേ കേസെടുത്തു. റിമാൻഡിലായ പ്രതികളെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടു. വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.

logo
Metro Vaartha
www.metrovaartha.com