യുപിയിൽ 5 വയസുകാരിയെ പീഡിപ്പിച്ചു; പിന്നാലെ 60 കാരന്‍ തൂങ്ങി മരിച്ചു

രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Symbolic image
Symbolic image
Updated on

ലഖ്‌നൗ: 5 വയസുകാരിയെ പീഡിപ്പിച്ച ശേഷം 60കാരന്‍ തൂങ്ങി മരിച്ചു. യുപിയിലെ ബറേലിയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബലമായി പിടിച്ചുക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഏറെ നേരമായിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിൽ സമീപത്തുള്ള മുഹമ്മദിന്‍റെ വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത് എന്ന് ബന്ധുക്കൾ പറഞ്ഞു.

പെൺകുട്ടിയുടെ വീട്ടുകാരെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

എന്നാൽ പ്രതിക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇയാളെ സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസിന്‍റെ നടപടികളെ ഭയന്നോ പശ്ചാത്താപം മൂലമൊ ഇയാൾ ആത്മഹത്യ ചെയ്യുകയിരുന്നു എന്നാണ് പ്രാഥമിക നിഗമനം എന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com