12കാരിയോട് ലൈംഗികാതിക്രമം; 70കാരന് ജീവിതാവസാനം വരെ തടവ്

2017 ഏപ്രിലിലും 2021 ഫെബ്രുവരിയിലും പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്
പ്രതി മൊയ്തു
പ്രതി മൊയ്തു
Updated on

ചാവക്കാട്: 12 കാരിയോട് ലൈംഗികാതിക്രം നടത്തിയ കേസിൽ 70കാരന് ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. 64 വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്. ചാവക്കാട് തിരുവത്ര ഇഎംഎസ് നഗർ റമളാൻ വീട്ടിൽ മൊയ്തുവിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. 5.25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം 5 വർഷം കൂടി തടവ് അനുഭവിക്കണണമെന്നും സ്പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ വിധിച്ചു.

2017 ഏപ്രിലിലും 2021 ഫെബ്രുവരിയിലും പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ചാവക്കാട് എസ് ഐ ബിബിൻ ബി. നായരാണ് കെസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com