ട്രെയിനിൽ ലൈംഗിക അതിക്രമമെന്ന് പരാതി; 68 വയസുകാരൻ അറസ്റ്റിൽ

പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Train complaint
file
Updated on

കൊച്ചി: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ 24 വയസുള്ള പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ 68 വയസുകാരൻ അറസ്റ്റിൽ. ശനിയാഴ്ച രാവിലെ ജനശതാബ്ദി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്നാണ് പരാതി.

ഇരുവരും ഒരേ കോച്ചിൽ ആയിരുന്നു യാത്ര ചെയ്തിരുന്നത്. പ്രതി മോശമായി സ്പർശിച്ചതായി യുവതി ടിടിആറിനോടാണ് പരാതിപ്പെട്ടത്.

തുടർന്ന് റെയിൽവേ പൊലീസിനും പരാതി നൽകി. അതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com