പുനെയിൽ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

പെൺകുട്ടിയെ വീട്ടിൽ നിന്ന് കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു

9-year-old girl raped and murdered in Pune.

പുനെയിൽ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Symbolic image
Updated on

പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒൻപത് വയസുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുന്നാർ താലൂക്കിലെ പിംപൽവാഡി ഗ്രാമത്തിലാണ് സംഭവം.

25കാരനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ പെൺകുട്ടിയെ വീട്ടിൽ നിന്ന് കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പുനെ റൂറൽ ജില്ലാ പൊലീസ് മേധാവി സന്ദീപ് സിങ് ഗിൽ പറഞ്ഞു. സംഭവത്തിൽ പുനെ റൂറൽ പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com