പൂജയ്ക്കുള്ള പൂക്കൾ പറിക്കവേ അച്ഛനും മകനും ഫ്ലാറ്റിന്‍റെ 23ാം നിലയിൽ നിന്ന് വീണ് മരിച്ചു

വെള്ളിയാഴ്ച ഗ്രേറ്റർ നോയ്ഡയിലെ മഹാഗുൺ മൈവുഡ്സ് സൊസൈറ്റിയിലാണ് സംഭവം
A father and son fell to their deaths from the 23rd floor of a flat while picking flowers for a pooja.

പൂജയ്ക്കുള്ള പൂക്കൾ പറിക്കവേ അച്ഛനും മകനും ഫ്ലാറ്റിന്‍റെ 23ാം നിലയിൽ നിന്ന് വീണ് മരിച്ചു

Updated on: 

നോയ്ഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ അച്ഛനും മകനും ഫ്ലാറ്റിന്‍റെ 23ാം നിലയി]ൽ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച ഗ്രേറ്റർ നോയ്ഡയിലെ മഹാഗുൺ മൈവുഡ്സ് സൊസൈറ്റിയിലാണ് സംഭവം.

രൺദീപ് പത്ര (40), മകൻ ആരവ് (11) എന്നിവരാണ് മരിച്ചത്. പൂജയ്ക്കുള്ള പൂക്കൾ പറിക്കാൻ വേണ്ടിയാണ് മകൻ ബാൽക്കണിയിലേക്ക് പോയത്. പൂക്കൾ പറിക്കുന്നതിനിടെ ബാലൻസ് തെറ്റിയ കുട്ടി താഴേക്ക് വീഴുകയായിരുന്നു. മകനെ രക്ഷിക്കാൻ ശ്രമിക്കവേ അച്ഛനും ബാലൻസ് തെറ്റി താഴേക്ക് വീണു. വിവരമറിഞ്ഞ് പൊലീസ് എത്തി ഗുരുതരമായി പരുക്കേറ്റ അച്ഛനെയും മകനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു.

അതിരാവിലെ തനിക്ക് ക്ഷേത്രത്തിൽ പോകാനുണ്ടായിരുന്നെന്നും അതിന് മുൻപ് പൂജയ്ക്കുള്ള പൂക്കൾ പറിക്കാനാണ് ഭർത്താവും മകനും ബാൽക്കണിയിലേക്ക് പോയതെന്നും രൺദീപ് പത്രയുടെ ഭാര്യ പൊലീസിന് മൊഴി നൽകി. അതേസമയം സംഭവത്തിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ യഥാർഥ മരണ കാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.