അഭിറാം കൊലപാതകം; ഗുണ്ട ഉമറിന്‍റെ പെൺസുഹൃത്തും കസ്റ്റഡിയിൽ, കൊലപാതകത്തിൽ പങ്കെന്ന് സൂചന!

22 കാരിയായ ഐശ്വര്യയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്
abhiram murder case one more accused in custody

കൊല്ലപ്പെട്ട അഭിറാം

Updated on: 

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17 കാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഉമറിന്‍റെ പെൺസുഹൃത്തും കസ്റ്റഡിയിൽ. കൊലപാതകത്തിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് 22 കാരിയായ ഐശ്വര്യയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണം കൂടുതൽ ആളുകളിലേക്ക് നീങ്ങുകയാണ്.

കേസുമായി ബന്ധപ്പെട്ട് മുൻപ് മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. 17 വയസ് തികയാത്ത ഒരു കൗമാരക്കാരൻ, ഗുണ്ടയായ ഉമർ‌, അനന്ത എന്നിവാണ് നിലവിൽ കേസിലെ പ്രതികൾ. 17 കാരനായ അഭിറാമിനെ അനന്തയുടെ ഫോണിൽ നിന്ന് മെസേജ് അയച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

അഭിറാമിനെ സുഹൃത്തിനെയാണ് പ്രതികൾ കൊല്ലാൻ ഉദ്ദേശിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. 17 കാരനായ പ്രതിയുടെ മുൻ പെൺ സുഹൃത്തിന്, അഭിറാമിന്‍റെ സുഹൃത്തുമായുള്ള പ്രണയം പകയ്ക്ക് കാരണമായി. ഇയാളെ കൊല്ലാൻ അഭിറാം വഴി വിളിച്ചു വരുത്താൻ ശ്രമിച്ചു. എതിർത്തത് വാക്കുതർക്കത്തിനും കൊലയ്ക്കും കാരണമായെന്നാണ് പ്രതിയുടെ മൊഴി. ഇതോടെയാണ് കസ്റ്റഡിയിലുള്ള പെൺകുട്ടിയെയും കേസിൽ പ്രതി ചേർത്തത്.

സംഭവം ഇങ്ങനെ...

അനന്ത എന്ന പെൺകുട്ടിയുടെ മുൻ കാമുകനാണ് കേസിലെ പ്രതിയായ 17 കാരൻ. കൊല്ലപ്പെട്ട അഭിറാമിന്‍റെ സുഹൃത്തുമായി അനന്തയെന്ന പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. അടുത്തിടെ അനന്ത പഴയ കാമുകന് തന്‍റെ ഇപ്പോഴത്തെ കാമുകനൊപ്പമുള്ള ഫോട്ടോ അയച്ച് കൊടുത്തിരുന്നു. ഇതോടെ മുൻ കാമുകന്‍ അനന്തയുടെ പുതിയെ കാമുകനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ഇയാളെ വിളിച്ചു വരുത്തതാനായി അനന്തയുമായി പ്രതി ഗൂഢാലോചന നടത്തുന്നു. ശേഷം ഇതിനായി അനന്തയുടെ ഫോൺ പ്രതി 2 ദിവസത്തേക്ക് വാങ്ങുന്നു. കാഈ ഫോണിൽ നിന്ന് ഇൻസ്റ്റ മെസേജ് അയച്ചു അഭിറാമിനെ വിളിച്ചു വരുത്തി.

പാങ്ങപ്പാറ എത്തിയപ്പോൾ അനന്തയുടെ ഇപ്പോഴത്തെ കാമുകനായ സുഹൃത്തിനെ വിളിച്ചു വരുത്താൻ അഭിറാമിനോട് ആവശ്യപ്പെട്ടെങ്കിലും അവൻ അതിന് തയാറായില്ല. ഇതേ ചൊല്ലി തർക്കം ഉണ്ടായി. ഇതിനിടയിൽ അച്ഛൻ അഭിരാമിനെ ഫോൺ വിളിച്ചു. ഇത് പ്രതി തടസപ്പെടുത്തി. ഇതോടെ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ അഭിറാം ശ്രമിച്ചെങ്കിലും മർദിച്ച ശേഷം ബെൽറ്റ്‌ കൊണ്ട് കഴുത്തിൽ മുറുക്കി. ഇതിന് ശേഷം ഗുണ്ട ഉമറിനെ വിളിച്ചു വരുത്തിയെന്നുമാണ് പ്രതിയുടെ മൊഴി.