ദൈവം അച്ഛനെയും അമ്മയെയും പറഞ്ഞുവിടാൻ പറഞ്ഞു, ഞാനത് ചെയ്തു; കൊലക്കേസിൽ മകന്‍റെ വിചിത്ര മൊഴി

കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അജീഷ് ബന്ധുവിന് അയച്ചുനൽ‌കിയതോടെയാണ് സംഭവം പുറത്തറിയുന്നത്
Accuse responds in Ezhukumvayal Double murder

അജീഷ്, വത്സന്മ, ആന്‍റണി

Updated on

എഴുകുംവയൽ: ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസില്‍ വിചിത്രമൊഴി നല്‍കി പ്രതിയായ മകന്‍. ദൈവം വിളിച്ച് അച്ഛനെയും അമ്മയെയും പറഞ്ഞുവിടാൻ പറഞ്ഞുവെന്നും താനതാണ് ചെയ്തതെന്നുമാണ് പ്രതി അജീഷിന്‍റെ മൊഴി. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്‍റണി, ഭാര്യ വത്സന്മ എന്നിവരാണ് ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ചയായിരുന്നു കൊലപാതകം. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അജീഷ് ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൃതദേഹം കണ്ടെത്തിയത് ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. അജീഷ് ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറയുന്നു.

ലഹരിയ്ക്കടിമയായ മകൻ വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും മതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നാലെയാണ് വീട്ടിൽ തന്നെയുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും പ്രതി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. സംഭവം സമയം വീട്ടിൽ കൊല്ലപ്പെട്ട ആന്‍റണിയുടെ മാതാവും ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക് പരുക്കുകളോന്നുമില്ല.

logo
Metro Vaartha
www.metrovaartha.com