
വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ
file image
കോഴിക്കോട്: വടകര വില‍്യാപ്പള്ളിയിൽ ആർജെഡി നേതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ലാലു എന്ന ശ‍്യാം ലാലാണ് അറസ്റ്റിലായത്. ബംഗളൂരുവിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വടകര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 6 മണിയോടെയായിരുന്നു സംഭവം.
വില‍്യാപ്പള്ളി കുളത്തൂർ റോഡിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്നതിനിടെയായിരുന്നു ആർജെഡി പ്രവർത്തകനായ എം.ടി.കെ. സുരേഷിന് വെട്ടേറ്റത്.
പരുക്കേറ്റതിനെത്തുടർന്ന് സുരേഷിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആർജെഡി യുവജന സംഘടനയുടെ പഠന ക‍്യാംപിന്‍റെ വേദി തീയിട്ട് നശിപ്പിച്ചതിന് ശ‍്യാംലാലിനെതിരേ നേരത്തെ സുരേഷ് പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.