പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച് പണവും സ്വർണാഭരണങ്ങളും വാങ്ങും; പീഡനക്കേസിൽ മോഡലിങ് കൊറിയോഗ്രാഫർ അറസ്റ്റിൽ

കോഴിക്കോട് സ്വദേശി ഫാഹിദ് ആണ് അറസ്റ്റിലായത്
accused arrested in sexual assault case kozhikode

ഫാഹിദ്

Updated on

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഫാഹിദ് (27) നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ടെക്നോ പാർക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പെൺകുട്ടികളെ പ്രതി ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വർണാഭരണങ്ങളും വാങ്ങിയതായി പരാതിയിൽ ഉന്നയിക്കുന്നു.

ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടികളെ പരിചയപ്പെട്ടതെന്നും ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള പ്രതി മോഡലിങ് കൊറിയോഗ്രാഫറാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com