കൊലപാതക ശ്രമം; ഒളിവിൽ പോയ പ്രതി എട്ടു വർഷത്തിനു ശേഷം പിടിയിൽ

കാലടി പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.
murder attempt case accused
ഒളിവിൽ പോയ പ്രതി എട്ടു വർഷത്തിനു ശേഷം പിടിയിൽ
Updated on

കൊച്ചി: എട്ട് വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലയാറ്റൂർ കാടപ്പാറ വെട്ടിക്കവീട്ടിൽ മനോജ് (ലൂണ മനോജ് ) നെയാണ് കാലടി പോലീസും, പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. 2016ൽ കാടപ്പാറയിലുള്ള യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. സംഭവ ശേഷം ഒളിവിൽപ്പോയി. കാലടി പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. പല സ്ഥലങ്ങളിൽ വേഷം മാറി ഇയാൾ ഒളിവിൽക്കഴിഞ്ഞു. തമിഴ്നാട് വിരുതനഗർ ജില്ലയിൽ കൃഷ്ണൻ കോവിൽ ഗ്രാമത്തിലെ ഉൾപ്രദേശത്ത് നിന്നുമാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക പോലീസ് ടീം അറസ്റ്റ് ചെയ്തത്. നിർമ്മാണത്തൊഴിലാളിയായി കഴിയുകയായിരുന്നു ഇയാൾ. മറ്റൊരാളുടെ പേരിലെടുത്ത സിം കാർഡാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.

ദിവസങ്ങളോളം പ്രദേശത്ത് വേഷം മാറി താമസിച്ച് ശാസ്ത്രീയ അന്വേഷണം നടത്തിയാണ് മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 21 കേസിൽ പ്രതിയായ ഇയാൾ കാലടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.

എ എസ് പി മോഹിത്ത് റാവത്ത്, കാലടി ഇൻസ്പെക്ടർ അനിൽ കുമാർ മേപ്പിള്ളി, എസ്.ഐ ജോസി .എം ജോൺസൻ, എ.എസ്.ഐ അബ്ദുൾ മനാഫ്, ടി.എ അഫ്സൽ, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com