

പ്രതി അഭിജിത്ത്
ആലുവ: ആലുവയിൽ 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അഭിജിത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ്. 2023 ൽ കൊല്ലം ഓച്ചിറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരിക്കേസിലെ പ്രതിയാണ് അഭിജിത്ത്. അഭിജിത്തിനെ സഹായിച്ച ഡൽഹിയിലെ സുഹൃത്തിനെയും ചോദ്യം ചെയ്യും.
സുഹൃത്തിന്‍റെ നിർദേശം പ്രകാരമാണ് അഭിജിത്ത് പെൺകുട്ടിയുമായി ഡൽഹിയിലേക്ക് എത്തിയത്. പ്രതി അഭിജിത്തിനെയും പെൺകുട്ടിയെയും ആലുവ വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.