മാധ്യമങ്ങൾക്കു നേരെ നടുവിരൽ കാണിച്ച് കേതൻ കൊലക്കേസിലെ പ്രതി സിയ|Video

അന്വേഷണത്തിന്‍റെ ഭാഗമായാണ് പുനെയിലുള്ള വീട്ടിൽ പൊലീസ് സിയയുമായി എത്തിയത്.
accused in the Ketan murder case, shows the middle finger to the media | Video

കൊലപാതക കേസിലെ പ്രതി സിയ ഗോയല്‍ പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനൊപ്പം

Updated on

മുംബൈ: മാധ്യമങ്ങൾക്കും ക്യാമറകൾക്കും നേരെ പ്രകോപനപരമായി നടുവിരൽ ഉയർത്തിക്കാണിച്ച് കേതൻ അഗർവാൾ കൊലക്കേസിലെ പ്രതി സിയ ഗോയൽ. മഹാരാഷ്ട്രയിലെ ലോഹാഗാഡ് കോട്ടയ്ക്കു സമീപത്ത് വച്ച് കേതനെ തള്ളിയിട്ട് കൊന്ന കേസിലാണ് പ്രതിശ്രുത വധുവായ സിയയും കാമുകൻ ചേതനും അറസ്റ്റിലായിരിക്കുന്നത്.

അന്വേഷണത്തിന്‍റെ ഭാഗമായാണ് പുനെയിലുള്ള വീട്ടിൽ പൊലീസ് സിയയുമായി എത്തിയത്. തിരിച്ചു പോകുന്നതിനിടെയാണ് ചുറ്റും കൂടി നിന്നിരുന്ന മാധ്യമങ്ങൾക്കു നേരെ പ്രതി നടുവിരൽ ഉയർത്തിക്കാണിച്ചത്. ഒരു സ്കാർഫ് കൊണ്ട് സിയ മുഖം വ്യക്തമാകാത്ത വിധത്തിൽ മറച്ചിരുന്നു. എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ വൈറലാണ്.

അവൾക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് ഒരാൾ വിഡിയോക്ക് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിവാഹത്തിനു താത്പര്യമില്ലാത്തതിനാലാണ് കേതനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും അതിനു വേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നും സിയ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com