നടൻ ബാലു വർഗീസ് അനുവാദമില്ലാതെ സ്പർശിച്ചു; യുവതിയുടെ വക്കീൽ നോട്ടീസ്

ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമായതിനാലാണ് നിയമനടപടി സ്വീകരിക്കുന്നതെന്നും യുവതി പറയുന്നു.
Actor Balu Varghese touched without consent; legal notice

ബാലു വർഗീസ്

Updated on: 

കൊച്ചി: അപമര്യാദയായി പെരുമാറിയെന്നും അനുവാദമില്ലാതെ സ്പർശിച്ചുവെന്നും ആരോപിച്ച് നടൻ ബാലു വർഗീസിന് വക്കീൽ നോട്ടീസ് അയച്ച് യുവതി. നീന്തൽക്കുളത്തിൽ വച്ച് ബലമായി ശരീരത്തിൽ സ്പർശിച്ചുവെന്നും അത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് തനിക്കുറപ്പാണെന്നുമാണ് യുവതി ആരോപിക്കുന്നത്. ഉടൻ തന്നെ പ്രതികരിച്ചുവെങ്കിലും അബദ്ധം സംഭവിച്ചതാണെന്നാണ് ബാലു മറുപടി നൽകിയത്. പക്ഷേ പിന്നീട് ബാലു ക്ഷമ ചോദിച്ചു. സംഭവത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞിരുന്നു.

ഭർത്താവ് തൊട്ടടുത്ത ദിവസം ബാലുവുമായി സംസാരിച്ചു. എന്നാൽ അപ്പോഴും തനിക്ക് അബദ്ധം പറ്റിയതാണെന്ന് ബാലു ആവർത്തിക്കുകയായിരുന്നു. മറ്റു സുഹൃത്തുക്കളോട് ഇതേ കുറിച്ച് സംസാരിച്ചപ്പോഴാണ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമായതെന്നും അതിനാലാണ് നിയമനടപടി സ്വീകരിക്കുന്നതെന്നും യുവതി പറയുന്നു.

ഇനി ഇത്തരത്തിൽ പെരുമാറില്ലെന്ന് രേഖാമൂലം ഉറപ്പു നൽകണമെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കണമെന്നുമാണ് യുവതി വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.

ബാലുവിന്‍റെ സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിനിടെ ബാലു മോശമായി സ്പർശിച്ചതായി മറ്റൊരു യുവതിയും ആരോപിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com