മുൻ എംഎൽഎയുടെ മകളെ കൊല്ലുമെന്ന് ഭീഷണി; 5 കോടി രൂപ ആവശ്യപ്പെട്ട നടി അറസ്റ്റിൽ

കുടുംബാംഗങ്ങളെ കൊല്ലുമെന്നും രാഥോറിനെ കള്ളക്കേസിൽ കുടുക്കുമെന്നും നടി ഭീഷണിപ്പെടുത്തി.
 Actress arrested for demanding Rs 5 crore and threatening to kill former MLA's daughter

ഊർമിള സനാവർ

Updated on: 

ഹരിദ്വാർ: ബിജെപി മുൻ എംഎൽഎയുടെ മകളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നടി ഊർമിള സനാവർ അറസ്റ്റിൽ. ഹരിദ്വാർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി മുൻ എംഎൽഎ സുരേഷ് രാഥോറിന്‍റെ മകളെയാണ് ഭീഷണിപ്പെടുത്തിയത്. അഞ്ച് കോടി രൂപയും രവിദാസ് ധാമിലെ സ്ഥലവും നൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് എംഎൽഎയുടെ മകൾ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ കൊല്ലുമെന്നും രാഥോറിനെ കള്ളക്കേസിൽ കുടുക്കുമെന്നും നടി ഭീഷണിപ്പെടുത്തി.

മാത്രമല്ല തന്‍റെ അച്ഛനെക്കുറിച്ച് സോഷ്യൽമീഡിയയിൽ മോശം പരാമർ‌ശങ്ങൾ നടത്തിയെന്നും ഡെറാഡൂണിലുള്ള ഒരു സ്ത്രീ അടക്കം ഉള്ളവരുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചതായും അദ്ദേഹത്തെ ചെരിപ്പു കൊണ്ട് അടിക്കുമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. ശനിയാഴ്ചയാണ് സംഭവം. ഞായറാഴ്ച പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തു.

ഊർമിള സനാവറിനെതിരേ സഹരൺപുർ, റാണിപുർ, ഹരിദ്വാർ എന്നിവിടങ്ങളിലായി ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്‍റെ മോശം ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഥോറിന്‍റെ മകൾ ഊർമിളയ്ക്കെതിരേ മുൻപ് പരാതി നൽകിയിട്ടുണ്ട്.ആദ്യ ഭാര്യ ജീവിച്ചിരിക്കേ തന്നെ ഊർമിള സനാവറിനെ വിവാഹം കഴിച്ചതായി സുരേഷ് രാഥോർ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് പാർട്ടി ഇദ്ദേഹത്തെ ആറ് മാസത്തേക്ക് പുറത്താക്കി. മാത്രമല്ല അങ്കിത ഭണ്ഡാരി കൊലക്കേസിൽ സുരേഷ് രാഥോറും ഊർമിളയും അന്വേഷണം നേരിടുന്നുമുണ്ട്. ഊർമിള പുറത്തു വിട്ട ശബ്ദ സന്ദേശം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് എംഎൽഎയുടെ മകൾ ഊർമിളയ്ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com