

ഒന്നാം പ്രതി പൾസർ സുനി.
File photo
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഉച്ച കഴിഞ്ഞ് 3.30ന് ശിക്ഷാ വിധി പ്രഖ്യാപിക്കുമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്.സലീം, പ്രദീപ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ ദിലീപ്, ചാർലി തോമസ്, സനിൽ കുമാർ, ജി. ശരത്ത് എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ജഡ്ജി ഹണി.എം.വർഗീസ് ആണ് കേസിൽ ശിക്ഷ വിധിക്കുന്നത്. ശിക്ഷാ വിധിയിൽ മാത്രം വാദം മതിയെന്ന് കോടതി കർശനമായി നിർദേശിച്ചതിനെത്തുടർന്ന് ശിക്ഷാ കാലയളവ് കുറയ്ക്കണമെന്ന് പ്രതികൾ കോടതിയോട് അഭ്യർഥിച്ചു.
വീട്ടിൽ പ്രായമായ അമ്മ മാത്രമേ ഉള്ളൂവെന്നും പരമാവധി ശിക്ഷ നൽകരുതെന്നുമാണ് പൾസർ സുനി കോടതിയെ അറിയിച്ചത്. രണ്ടാം പ്രതിയായ മാർട്ടിൻ കോടതിയിൽ പൊട്ടിക്കരഞ്ഞു. നിരപരാധിയാണെന്നും മാർട്ടിൻ കോടതിയെ അറിയിച്ചു.
എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ടുണ്ടായ കോടതിയലക്ഷ്യ ഹർജികൾ 18ന് പരിഗണിക്കും.