അടൂരിൽ ബ്രൗൺ ഷുഗറും കഞ്ചാവും പിടിച്ചെടുത്തു; ദമ്പതികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

രഹസ്യവിവരത്തെതുടർന്ന് ജില്ലാ പോലീസ് സ്പെഷ്യൽ ടീമും, ലോക്കൽ പോലീസും അടൂർ ഏനാത്ത് എന്നിവടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ സംയുക്ത റെയ്‌ഡിലാണ് പ്രതികൾ കുടുങ്ങിയത്.
ബ്രൗൺ ഷുഗറുമായി പിടിയിലായ ഫാകറുദീനും ഫരിദാഖത്തൂനും, കഞ്ചാവുമായി പിടിയിലായ വിഷ്ണു
ബ്രൗൺ ഷുഗറുമായി പിടിയിലായ ഫാകറുദീനും ഫരിദാഖത്തൂനും, കഞ്ചാവുമായി പിടിയിലായ വിഷ്ണു
Updated on

അടൂർ: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള റെയ്‌ഡിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. ഇവരിൽ നിന്ന് ബ്രൗൺ ഷുഗറും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ജില്ലാ പോലീസ് സ്പെഷ്യൽ ടീമും, ലോക്കൽ പോലീസും അടൂർ ഏനാത്ത് എന്നിവടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ സംയുക്ത റെയ്‌ഡിലാണ് പ്രതികൾ കുടുങ്ങിയത്.

അടൂർ വടക്കടത്തുകാവിലെ വാടകവീട്ടിൽ നിന്നാണ് 14 ചെറിയ കുപ്പികളിലായി വില്പനക്ക് സൂക്ഷിച്ച 3 ഗ്രാം 62 മില്ലിഗ്രാം ബ്രൗൺ ഷുഗറുമായി അസം സ്വദേശികളായ ദമ്പതികൾ കുടുങ്ങിയത്. അസം മാരിഗാൺ ചാരായ്‌ബഹി ലാഹൗരിഗട്ട് പലഹ്ജുരി ഫാകറുദീൻ (26), അസം നാഗയോൺ പഠിയചപാരി റൗമാരിഗയോൺ എന്ന സ്ഥലത്ത് നിന്നുള്ള ഫരിദാഖത്തൂൻ (23) എന്നിവരെയാണ് ബ്രൗൺ ഷുഗറുമായി ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ ടീമും അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.

ഏനാത്ത് നിന്നും 40 ഗ്രാം കഞ്ചാവുമായി മറ്റൊരു യുവാവും പിടിയിലായിട്ടുണ്ട് . കൊല്ലം കുന്നത്തൂർ ശിവവിലാസം വിഷ്ണുവാണ്‌ അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌പെഷ്യൽ ടീമും ഏനാത്ത് പോലീസും നടത്തിയ സംയുക്ത റെയ്‌ഡിൽ ആണ് ഇയാൾ കുടുങ്ങിയത്. ജില്ലയിൽ പല സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കാലങ്ങളായി ഇയാൾ കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു .

ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും അടൂർ, ഏനാത്ത് പോലീസും റെയ്‌ഡുകളിൽ പങ്കെടുത്തു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com