
ബെയ്‌ലിൻ ദാസ്, ശ്യാമിലി
file image
വഞ്ചിയൂർ: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് അറസ്റ്റിൽ. അഭിഭാഷകയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ ബെയ്‌ലിനെ മൂന്നാം ദിവസമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് പ്രതിയെ തുമ്പ പൊലീസ പിടി കൂടിയത്. സെഷൻസ് കോടതിയിൽ ബെയ്‌ലിൻ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജൂനിയർ അഭിഭാഷക ശ്യാമിലിയാണ് പരാതി നൽകിയത്. അഭിഭാഷകൻ മോപ് സ്റ്റിക്കുകൊണ്ട് മർദിച്ചതായാണ് വിവരം. മുഖത്ത് പരുക്കേറ്റ അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ശ്യാമിലിയും ബെയ്‌ലിനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ആക്രമണമെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണു. അവിടെനിന്നും എടുത്ത് വീണ്ടും അടിച്ചെന്നും കണ്ടുനിന്നവരാരും എതിർത്തില്ലെന്നും ശ്യാമിലി പറഞ്ഞു.
അഭിഭാഷകൻ മുൻപും മർദിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഗർഭിണിയായിരിക്കെയും മർദനമുണ്ടായിട്ടുണ്ട്. ദേഷ്യത്തിൽ മർദിച്ച ശേഷം ഇറങ്ങിപ്പോവും. പിന്നീട് വന്ന് ക്ഷമ പറയുമെന്നും അവർ പറഞ്ഞു. യുവതി പൊലീസിലും ബാർ അസോസിയേഷനിലും പരാതി നൽകിയിട്ടുണ്ട്.