20കാരനുമായി പ്രണയം; ഭർത്താവിനെ കറന്‍റടിപ്പിച്ച് കൊന്ന 45കാരി പിടിയിൽ

മോഷണ ശ്രമത്തിനിടെയാണ് മുന്ന കൊല്ലപ്പെട്ടതെന്ന് വരുത്തി തീർക്കാൻ നാസിയ ശ്രമിച്ചിരുന്നു
Affair with 20-year-old: 45-year-old woman arrested for electrocuting husband

20കാരനുമായി പ്രണയം; ഭർത്താവിനെ കറന്‍റടിപ്പിച്ച് കൊന്ന 45കാരി പിടിയിൽ

Updated on

ന്യൂഡൽഹി: ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊന്ന കേസിൽ യുവതിയും കാമുകനും ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. ഡൽഹിയിലെ സ‌ംഗം വിഹാർ മേഖലയിൽ താമസിച്ചിരുന്ന മുന്ന ലാൽ ആണ് മരിച്ചത്. മുന്നലാലിന്‍റെ ഭാര്യ, 45 വയസുള്ള നാസിയ എന്നറിയപ്പെടുന്ന മഞ്ജു, കാമുകൻ ചമൻ (20), സുഹൃത്ത് കിഷൻ (28) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഭർത്താവിനെ കൊല്ലാൻ സഹായിച്ചാൽ 5 ലക്ഷം രൂപ നൽകാമെന്ന് നാസിയ ചമന് വാഗ്ദാനം നൽകിയിരുന്നു. ഓഗസ്റ്റ് 10ന് പുലർച്ചെ 5.15നാണ് മുന്നയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിരവധി പരുക്കുകളുണ്ടായിരുന്നതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ആനന്ദ് മിത്തൽ പറയുന്നു.

മോഷണ ശ്രമത്തിനിടെയാണ് മുന്ന കൊല്ലപ്പെട്ടതെന്ന് വരുത്തി തീർക്കാൻ നാസിയ ശ്രമിച്ചിരുന്നു. അതിനായി വീട്ടിൽ നിന്ന് പല വിലപിടിപ്പുള്ള വസ്തുക്കളും എടുത്തു മാറ്റിയിരുന്നു. എന്നാൽ വീടിന് പുറത്തുള്ള സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ നാസിയ പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞു. പുലർച്ചെ 1.45ന് മുഖം മറച്ചൊരു പുരുഷൻ വീട്ടിനകത്തേക്ക് കയറിപ്പോകുന്നതും 3.15 ഓടെ ഇറങ്ങിപ്പോകുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നാസിയ കുറ്റസമ്മതം നടത്തി. വീട്ടിൽ സ്ഥിരമായി വഴക്കായിരുന്നുവെന്നു സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മുന്ന സ്ഥിരമായി തന്നെ മർദിച്ചിരുന്നുവെന്നും നാസിയ പൊലീസിനോട് പറഞ്ഞു. അതിനിടെ ചമനുമായി പ്രണയത്തിലാകുകയും ചെയ്തതോടെയാണ് മുന്നയെ കൊല്ലാൻ തീരുമാനിച്ചത്. ചമൻ നൽകിയ ഉറക്കഗുളികകൾ നാസിയ വെള്ളത്തിൽ കലർത്തി മുന്നയ്ക്ക് കൊടുത്തിരുന്നു. തുടർന്ന് ഗാഢമായ ഉറക്കത്തിലേക്ക് വീണു പോയ മുന്നയെ കഴുത്തു ഞെരിഞ്ഞും കറന്‍റടിപ്പിച്ചുമാണ് കൊന്നത്. മരണം ഉറപ്പാക്കുന്നതിനായി മരക്കഷ്ണം കൊണ്ട് പല തവണ അടിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com