വാടക നൽകാൻ പണമില്ല, പകരം ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യാൻ കരാറുണ്ടാക്കി; അറസ്റ്റ്

ഗൃഹനാഥനേയും വീട്ടുടമയേയും പൊലീസ് അറസ്റ്റ് ചെയ്തു
agreement to rape wife and daughter

വാടക നൽകാൻ പണമില്ല, പകരം ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യാൻ കരാറുണ്ടാക്കി; അറസ്റ്റ്

Updated on

ഗാന്ധിനഗർ: വീട്ടു വാടകയ്ക്ക് പകരമായി ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളേയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയുമായി കരാറിലേർപ്പെട്ട് യുവാവ്. ഗുജറാത്തിലെ മോർബിയിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ ഗൃഹനാഥനേയും വീട്ടുടമയേയും പൊലീസ് അറസ്റ്റ് ചെയ്തു.

സുരേന്ദ്രനഗർ സ്വദേശികളായ കുടുംബം ആറ് മാസം മുൻപാണ് മോർബിയിൽ എത്തിയത്. പ്രതിമാസം 2000 രൂപ വാടകയുള്ള ഒരു മുറിയിലാണ് കുടുംബം താമസിച്ചിരുന്നത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് നാല് മാസമായി വാടക കുടിശ്ശിക നൽകാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല. തുടർന്നാണ് വാടകയ്ക്ക് പകരമായി ഭാര്യയേയും മകളേയും ലൈംഗികമായി പീഡിപ്പിക്കാൻ അനുവാദം നൽകിക്കൊണ്ട് കരാറുണ്ടാക്കിയത്.

ഭാര്യയുടെ അമ്മ കരാറിനെക്കുറിച്ച് അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മകൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ നിയമം ഉൾപ്പടെയുള്ള കർശന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ പങ്കാളിയായ മൂന്നാമത്തെ വ്യക്തിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com