രാജസ്ഥാനിൽ പീഡനാരോപണം: സ്കൂൾ പ്രിൻസിപ്പലിന്‍റെ മുഖത്ത് പെൺകുട്ടികൾ മഷിയൊഴിച്ചു

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്തു
Allegation of harassment: Girls poured ink on the school principal's face.

പീഡനാരോപണം: സ്കൂൾ പ്രിൻസിപ്പലിന്‍റെ മുഖത്ത് പെൺകുട്ടികൾ മഷിയൊഴിച്ചു

Updated on: 

ജയ്പൂർ: രാജസ്ഥാനിലെ അജ്മീർ ജില്ലയിൽ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപിച്ച് സർക്കാർ സ്കൂൾ പ്രിൻസിപ്പലിന്‍റെ മുഖത്ത് പെൺകുട്ടികൾ മഷിയൊഴിച്ചു. തിങ്കളാഴ്ചയാണ് സംഭവം.

പീഡനവിവരം പുറത്തുവന്നതോടെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചിരുന്നു. പ്രിൻസിപ്പൽ സുശീൽ കുമാർ റിൻവയ്‌ക്കെതിരെയായിരുന്നു പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെയാണ് പെൺകുട്ടികൾ പ്രിൻസിപ്പലിന്‍റെ മുഖത്ത് മഷിയൊഴിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്തു. പീഡനാരോപണത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പുഷ്കർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അശോക് ബിഷു പറഞ്ഞു.

കഴിഞ്ഞയാഴ്ച അജ്മീറിലെ കെക്ഡിയിൽ സമാനമായ ആരോപണത്തെ തുടർന്ന് ഒരു സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com