പൊലീസ് ഇൻസ്‌പെക്റ്ററെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യം തള്ളി

എറണാകുളം സെഷൻസ് കോടതിയുടെതാണ് നടപടി
arjun ayanki anticipatory bail rejected

അർജുൻ ആയങ്കി

Updated on

എറണാകുളം: കോതമംഗലം പൊലീസ് ഇൻസ്‌പെക്റ്ററേ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഒട്ടേറെ ക്രമിനൽ‌ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ‍്യ ഹർജി തള്ളി.

എറണാകുളം സെഷൻസ് കോടതിയുടെതാണ് നടപടി. കേസിൽ കോതമംഗലം പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് എറണാകുളം സെഷൻസ് കോടതി അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ‍്യം തള്ളിയത്.

കേരളത്തിലെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായഅര്‍ജുന്‍ ആയങ്കിയെ കോതമംഗലം പുന്നേക്കാട് ഉള്ള റിസോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റർക്കെതിരേയായിരുന്നു ഭീഷണിപ്പെടുത്തൽ.

'കള്ളക്കേസിന്‍റെ പേമാരി പെയ്താലും ജയിലിൽ കയറിയിറങ്ങി തൂക്കം കുറഞ്ഞാലും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ജീവിതം താറുമാറാക്കിയ നിന്നോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു, നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല'. ഇതായിരുന്നു അന്നത്തെ അർജുന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

logo
Metro Vaartha
www.metrovaartha.com