

അർജുൻ ആയങ്കിയുമായി കുട്ടമ്പുഴ പൊലീസ്.
MV
കോതമംഗലം: കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലില്‍ നിന്ന് പ്രൊഡക്ഷന്‍ വാറന്‍റ് ഹാജരാക്കിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന അര്‍ജുന്‍ ആയങ്കിയെ വെള്ളിയാഴ്ച രാവിലെയാണ് തിരികെ തലശേരി സിജെഎം കോടതില്‍ ഹാജരാക്കിയത്. അര്‍ജുനെ കോടതി വീണ്ടും റിമാന്‍റ് ചെയ്തതിന് പിന്നാലെ കുട്ടമ്പുഴ പോലീസ് ജയിലിലെത്തുകയായിരുന്നു.