ഭക്ഷണത്തിന്‍റെ പേരിൽ വാക്കുതർക്കം; മൈസൂരിൽ മലയാളി വിദ‍്യാർഥികൾക്ക് നേരെ ആക്രമണം

അങ്കമാലി സ്വദേശി ഷൈൻ പ്രസാദും സംഘവുമാണ് ആക്രമിച്ചതെന്ന് വിദ‍്യാർഥികൾ പരാതി നൽകി
Argument over food; Attack on Malayali students in Mysuru
ഭക്ഷണത്തിന്‍റെ പേരിൽ വാക്കുതർക്കം; മൈസൂരിൽ മലയാളി വിദ‍്യാർഥികൾക്ക് നേരെ ആക്രമണം
Updated on

മൈസൂർ: മൈസൂരിൽ മലയാളി വിദ‍്യാർഥികൾക്ക് നേരെ ആക്രമണം. കോഴിക്കോട് സ്വദേശികളായ നിയമവിദ‍്യാർഥികളെയാണ് ആക്രമിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്‍റണി, രാജു എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരും മൈസൂരുവിലെ ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്ത് വരുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ ഇരുവരെയും മൈസൂരുവിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അങ്കമാലി സ്വദേശി ഷൈൻ പ്രസാദും സംഘവുമാണ് ആക്രമിച്ചതെന്ന് വിദ‍്യാർഥികൾ പരാതി നൽകി. ഷൈൻ പ്രസാദ് ഗുണ്ടകളെ കൂട്ടിയെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് പരാതിക്കാരായ വിദ‍്യാർഥികൾ പറഞ്ഞു. ഹോട്ടലിൽ നിന്ന് നൽകിയ ഗ്ലാസിന് വൃത്തിയില്ലെന്ന് പറഞ്ഞ് വാക്ക് തർക്കമുണ്ടായിരുന്നു.

ഭീഷണിപ്പെടുത്തി തിരിച്ച് പോയ ഷൈൻ പ്രസാദും സംഘവും വെള്ളിയാഴ്ച രാത്രി ഗുണ്ടകളുമായി ഹോട്ടലിലെത്തി രണ്ട് വിദ‍്യാർഥികളെയും വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com