തേങ്ങയെച്ചൊല്ലി തർക്കം; കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

ആക്രമണത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Attack over coconut issue, 4 injured

തേങ്ങയെച്ചൊല്ലി തർക്കം; കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

Updated on

കോഴിക്കോട്: തേങ്ങയെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു. കൂടരഞ്ഞി കൽപിനിയിൽ ജോണി, ഭാര്യ മേരി, മകൾ ജാനറ്റ്, സഹോദരി ഫിലോമന എന്നിവർക്കാണ് വെട്ടേറ്റത്. ജോണിയുടെ സഹോദര പുത്രൻ ജോമിഷാണ് വെട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം.

അവിവാഹിതയായ സഹോദരിയുടെ പറമ്പിൽ നിന്ന് ജോണി തേങ്ങ ‌പറിച്ചതാണ് പ്രശ്നത്തിന് കാരണം. സഹോദരി ജോമിഷിനൊപ്പമാണ് താമസം. ആക്രമണത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജോമിഷും ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com