

ചന്ദനമരം വെട്ടി വിൽക്കാൻ ശ്രമം; 25,000 രൂപ വീതം പിഴ
ഈറോഡ്: സ്വകാര്യ ഭൂമിയിലെ ചന്ദനമരം വെട്ടി വിൽക്കാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. തിരുച്ചിറപ്പിള്ളി ജില്ലയിലെ സെന്തിൽകുമാർ (35), ലോഗ്‌നാഥൻ(27) എന്നിവരാണ് വനംവകുപ്പിന്‍റെ പിടിയിലായത്. ഈരട്ടി വനമേഖലയ്ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണ് ഇരുവരും ചന്ദനം വെട്ടാൻ നോക്കിയത്.
സ്ഥലത്തിന്‍റെ ഉടമയാണ് അയൽക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചത്. വനം വകുപ്പാണ് ഇരുവർക്കും 25,000 രൂപ വീതം പിഴ വിധിച്ചത്.