

ന്യൂഡൽഹി: ജെഎൻയു ക്യാംപസിൽ നിന്നും വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മദ്യപിച്ച് കായംപസിനകത്തേക്ക് കാറുമായെത്തിയവരാണ് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സ്റ്റുഡന്‍റ് യൂണിയന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബുധനാഴ്ച രാത്രിയാണ് സംഭവം. വെള്ള സ്വിഫ്റ്റ് കാറിൽ എത്തിയവരാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് സ്റ്റുഡന്‍റ്സ് യൂണിയൻ പരാതിയിൽ പറയുന്നു. ക്യാംപസിനുള്ളിലെ സുരക്ഷാ വീഴ്ചയാണ് അതിനു പിന്നിലെന്ന് എബിവിപി ആരോപിച്ചു.
അതേസമയം, പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെന്ന് സംശയിക്കുന്നവർ സർവ്വകലാശാലയിലെ വിദ്യാർഥികളല്ലെന്നും പൊലീസ് പറഞ്ഞു.