പ്ലസ്ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമായത്.
Attempt to kill Plus Two student by slitting his throat; Suspect arrested

പ്ലസ്ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

Updated on

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തുമ്പര കുളത്തൂരിൽ റോഡിൽ വച്ചാണ് ആക്രമണം ഉണ്ടായത്. കുളത്തൂർ സ്വദേശിയായ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്ത്. ഫൈസൽ എന്ന വിദ്യാർഥിയാണ് ആക്രമിക്കപ്പെട്ടത്. വിദ്യാർഥിയുടെ കഴുത്ത് ആഴത്തിൽ മുറിഞ്ഞതിനെത്തുടർന്ന് 10 തുന്നലുകൾ ഇട്ടിട്ടുണ്ട്.

സ്കൂൾ വിട്ട് അഭിജിത്തിന്‍റെ വീടിനരികിലൂടെയാണ് ഫൈസലും സുഹൃത്തുക്കളും യാത്ര ചെയ്തിരുന്നത്. ഇതിനിടെ അഭിജിത്തുമായുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമായത്. വീട്ടിൽ നിന്നും ബ്ലേഡ് എടുത്തെത്തിയ അഭിജിത്ത് ഫൈസലിന്‍റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരയുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com